ഇരു രാജ്യങ്ങളും സംയമനം പാലിക്കണം; നിരപരാധികളായ സാധാരണക്കാരെ ശിക്ഷിക്കരുതെന്ന് താലിബാൻ

  • Post category:news
  • Reading time:1 min read
You are currently viewing ഇരു രാജ്യങ്ങളും സംയമനം പാലിക്കണം; നിരപരാധികളായ സാധാരണക്കാരെ ശിക്ഷിക്കരുതെന്ന് താലിബാൻ

അന്താരാഷ്ട്ര ഉപരോധങ്ങളും ഭീഷണികളും അവഗണിച്ച് ഉക്രെയ്നിലെ റഷ്യ നടത്തുന്ന അധിനിവേശത്തെക്കുറിച്ച് താലിബാൻ പ്രസ്താവന ഇറക്കി. താലിബാൻ വിദേശകാര്യ വക്താവ് അബ്ദുൾ ഖഹർ ബാൽക്കി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് താലിബാൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതേസമയം, അക്രമം രൂക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. പ്രശ്നം രമ്യമായി പരിഹരിക്കാൻ റഷ്യയും ഉക്രെയ്നും ഒരുമിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഉക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെയും അഭയാര്‍ത്ഥികളുടെയും ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ ഇരു കൂട്ടരും കൈക്കൊള്ളണെമന്നും പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു.നിരപരാധികളായ സാധാരണക്കാരുടെ കൊലപാതകത്തിൽ താലിബാൻ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഉക്രെയ്നിലെ അഫ്ഗാൻ സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

0Shares