കല്ലിടുന്നത് കെ റയിൽ ആണ്, റവന്യു വകുപ്പല്ല; കെ റെയിൽകല്ലിടലിൽ അവ്യക്തതയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

  • Post category:news
  • Reading time:1 min read
You are currently viewing കല്ലിടുന്നത് കെ റയിൽ ആണ്, റവന്യു വകുപ്പല്ല; കെ റെയിൽകല്ലിടലിൽ അവ്യക്തതയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

സംസ്ഥാനത്തെ കെ റെയിൽകല്ലിടലിൽ അവ്യക്തതയില്ലെന്ന് സി.പി.എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. കല്ലിടുന്നത് കെ റയിൽ ആണ്, റവന്യു വകുപ്പല്ല. അതിനാൽ കല്ലിടൽ റവന്യൂ വകുപ്പ് അറിയേണ്ടതില്ല. ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഡി. പി. ആറിന് അന്തിമ രൂപം ആയിട്ടില്ല. സിൽവർ ലൈനിൽ സി. പി. ഐക്ക് എതിർപ്പുണ്ടെങ്കിൽ പറയേണ്ടത് സി.പി.ഐ സെക്രട്ടറി ആണ്. മറ്റാരെങ്കിലും പറയുന്നത് തങ്ങൾ കാര്യമാക്കുന്നില്ല. സി. പി. ഐക്ക് എതിർപ്പുണ്ടങ്കിൽ അത് സി. പി. എമ്മിൽ അറിയിക്കാനുള്ള അവകാശം ഇപ്പോൾ ഉണ്ട്. ബി. ജെ. പി ജാഥയെ സ്വീകരിക്കാൻ ലീഗ് നേതാവ് പോകുന്നു. കോലീബി സഖ്യം ഇതിൽ നിന്ന് വ്യക്തമാണ്.

സിൽവർ ലൈൻ പ്രതിഷേധവും ഇതിൻ്റെ ഭാഗമാണ്. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി സർക്കാർ ഏറ്റെടുക്കൂ. സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

0Shares