
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലായെന്നും സിൽവർ ലൈനിന പോലുള്ള പദ്ധതികൾ കേരളത്തിന് അത്യാവശ്യമാണെന്നും സി.പി.ഐ എം ജനറൽ സെകട്ടറി സിതാറാം യെച്ചൂരി. ഇടത് സർക്കാരിന് താൽപ്പര്യമുള്ള പദ്ധതി മാത്രമല്ല സിൽവർ ലൈൻ. കേരളത്തിൻ്റെ വികസനങ്ങൾക്ക് ആവശ്യമായ പദ്ധതിയാണ്. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. സിൽവർലൈൻ അത്തരത്തിലൊരു പദ്ധതിയാണ്.

കേരളത്തിൻ്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു. പദ്ധതി സാഹചര്യം വ്യത്യസ്തമാണെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി നൽകുന്ന വിശദീകരണം.
ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥയിലാണ് എതിർപ്പുയർത്തിയതെന്നും കെ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ തീരുമാനിക്കുന്നതേയുള്ളൂവെന്നും യെച്ചൂരി വിശദീകരിച്ചു. നിലവിൽ സർവേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവർത്തിച്ചു.
