ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ പരിഹരിക്കണം; മന്ത്രി ആർ. ബിന്ദു ഉടൻ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ പരിഹരിക്കണം; മന്ത്രി ആർ. ബിന്ദു ഉടൻ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസരംഗത്ത് നിശ്ചലാവസ്ഥയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിൻ്റെ അമിതമായ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് സർവകലാശാലകളുടെ ചാൻസലർ പദവിയിൽ തുടരാൻ താനില്ല എന്ന് വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയ ശേഷം ഉന്നതവിദ്യാഭ്യാസരംഗത്ത് പരിപൂർണ്ണ സ്തംഭനമാണെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കത്തു നൽകിയ കഴിഞ്ഞ എട്ടിന് ശേഷം ചാൻസലർ എന്ന നിലയിൽ തൻ്റെ പരിഗണനയ്ക്ക് വന്നിട്ടുള്ള ഒരു ഫയലും, ഗവർണർ നോക്കിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ സർക്കാർ ധാർഷ്ട്യം വെടിഞ്ഞ് ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം. കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ട മന്ത്രി ആർ.ബിന്ദു ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0Shares