മൊഴി എന്ന പേരിൽ തോന്നിവാസം എഴുതിപ്പിടിപ്പിക്കുന്നു;സ്വപ്ന സുരേഷിന്‍റെ മൊഴിയിൽ പ്രതികരണവുമായി സ്പീക്കർ

  • Post category:news
  • Reading time:1 min read
You are currently viewing മൊഴി എന്ന പേരിൽ തോന്നിവാസം എഴുതിപ്പിടിപ്പിക്കുന്നു;സ്വപ്ന സുരേഷിന്‍റെ മൊഴിയിൽ പ്രതികരണവുമായി സ്പീക്കർ

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയിൽ പ്രതികരണവുമായി സ്പീക്കർ. മൊഴിയുടെ പേരിൽ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്പീക്കർക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇ.ഡിക്ക് നല്‍കിയ മൊഴി പുറത്ത് വന്നിരുന്നു. സ്പീക്കര്‍ തന്നെ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തിയെന്ന് മൊഴിയിൽ ഉണ്ടായിരുന്നു. ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ മൊഴി ഉള്ളത്.

0Shares