ബിജു രാധാകൃഷ്ണനും ശാലു മേനോനും; ഇനിയും അവസാനിക്കാത്ത സോളാർ കേസ് ഇതുവരെ

  • Post category:news
  • Reading time:1 min read
You are currently viewing ബിജു രാധാകൃഷ്ണനും ശാലു മേനോനും; ഇനിയും അവസാനിക്കാത്ത സോളാർ കേസ് ഇതുവരെ

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട്ടില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാനെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്ണന്‍റെ സ്വിസ് സോളാര്‍ കമ്പനി 75 ലക്ഷം തട്ടിച്ചെന്ന കേസിലാണ് വിധി.

കേസില്‍ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ നേരത്തെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അതേസമയം കേസിലെ മറ്റുരണ്ടു പ്രതികളായ ശാലു മേനോന്‍, അമ്മ കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും. വിവിധ കേസുകളിലായി ബിജു രാധാകൃഷ്ണന്‍ അഞ്ചുവര്‍ഷത്തിലധികമായി ജയില്‍വാസത്തിലായതിനാല്‍ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടതില്ല.

0Shares