ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണം; രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണം;  രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപന സാഹചര്യത്തില്‍ ഉത്സവ കാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്.
ലോക്ഡൗണിനു ശേഷം ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കൊറോണ വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണം.

ഇപ്പോള്‍ എല്ലാവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. വിജയം നേടും വരെ ജാഗ്രത തുടരണം. കൊവിഡ് പ്രതിരോധ മരുന്ന് വരുന്നത് വരെ ഈ പോരാട്ടം തുടരണം.

മരുന്ന് വരുമ്പോള്‍ ഓരോരുത്തര്‍ക്കും ഇത് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. ശത്രുവിനെയും രോഗത്തെയും കുറച്ചു കാണരുത് എന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.

0Shares