കാണാത്ത രീതിയിൽ ഒഴിഞ്ഞു മാറുന്നു; പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ല; ഡി.ജി.പിക്ക് പരാതി നൽകി തൃശ്ശൂർ മേയർ

  • Post category:news
  • Reading time:1 min read
You are currently viewing കാണാത്ത രീതിയിൽ ഒഴിഞ്ഞു മാറുന്നു; പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ല; ഡി.ജി.പിക്ക് പരാതി നൽകി തൃശ്ശൂർ മേയർ

പോലീസുകാർ തന്നെ ബഹുമാനിക്കുന്നില്ലെന്ന് തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയർ ഡി.ജി.പിക്ക് കത്തു നൽകി. മേയറുടെ ഔദ്യോഗിക വാഹനം കടന്നു പോകുമ്പോൾ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ മനഃപൂർവം കാണാത്ത രീതിയിൽ ഒഴിഞ്ഞു മാറുന്നതായും പ്രോട്ടോകോൾ അനുസരിച്ച് സല്യൂട്ട് ചെയ്യുന്നില്ലെന്നും കത്തിൽ പറയുന്നു.

തുടർന്ന് ആവശ്യമായ നടപടിയെടുക്കാൻ ഡി.ജി.പിയുടെ ഓഫിസ് തൃശൂർ റേഞ്ച് ഡി.ഐ.ജിക്ക് നിർദേശം നൽകി. പ്രോട്ടോകോൾ അനുസരിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ ദുരനുഭവമാണ് കത്തിലൂടെ വിവരിക്കുന്നതെന്നും മേയർ പറയുന്നു.

ബഹുമാനം കാണിക്കാത്ത അവസ്ഥ പലതവണ പോലീസിൽനിന്നും ഉണ്ടായി. ഇക്കാര്യം പോലീസ് അധികാരികളെ പലതവണ അറിയിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു. തനിക്ക് വ്യക്തിപരമായ നേട്ടത്തിനല്ലെന്നും പദവിയിലിരിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് കത്തയച്ചതെന്നും തൃശൂർ മേയർ എം.കെ.വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

0Shares