ബേക്കൽ കോട്ട കാണാൻ എത്തിയവരെ പിടിച്ചു പറിച്ചു; സ്വർണ്ണവും പണവും തട്ടിയതായി പരാതി, സദാചാര ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്‌തു

  • Post category:local news / news
  • Reading time:1 min read
You are currently viewing ബേക്കൽ കോട്ട കാണാൻ എത്തിയവരെ പിടിച്ചു പറിച്ചു; സ്വർണ്ണവും പണവും തട്ടിയതായി പരാതി, സദാചാര ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്‌തു

കാസർകോട്: ബേക്കൽ കോട്ട കാണാനെത്തിയ യുവതിയെയും യുവാവിനെയും ആക്രമിച്ച് സ്വർണ്ണവും പണവും തട്ടിയ നാലംഗ സംഘത്തിൽപ്പെട്ട മൂന്നുപേർ അറസ്റ്റിലായി. ബേക്കൽ എസ്‌.ഐ മനീഷും സംഘവും ആണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചര മണിയോടെ ബേക്കൽ കോട്ട കാണാനെത്തിയ ബദിയടുക്ക, നാരമ്പാടിയിലെ യുവതിക്കും യുവാവിനും നേരെയാണ് സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്.

യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കിയ സംഘം യുവാവ് ധരിച്ചിരുന്ന കൈചെയിനും, യുവതിയുടെ ബാഗിൽ നിന്നും 5000 രൂപയും പിടിച്ചു പറിക്കുകയായിരുന്നു എന്നാണ് പരാതി.

അക്രമത്തിനിരയായ യുവാവ് അക്രമി സംഘത്തിലെ ഒരാളുടെ വാഹന നമ്പർ പോലീസിന് കൈമാറുകയായിരുന്നു. ഇതാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും പോലീസിന് സഹായകമായത്.

ബേക്കൽ പോലീസ് ഇൻസ്പെക്ടർ അരുൺ ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്‌തത്‌. ബേക്കൽ പള്ളിക്കരയിലെ അബ്‌ദുൽ വാഹിദ് (25) ഹദ്ദാദ് നഗറിലെ അഹമ്മദ് കബീർ (26) മൗവ്വൽ കോളനിയിലെ ശ്രീജിത്ത് (26) എന്നിവരാണ് പിടിയിലായത്. സംഘത്തിൽ നാലാമനായ സാദിഖിന് വേണ്ടി പോലീസ് തെരച്ചിൽ തുടരുകയാണ്.

0Shares