പോക്കറ്റിൽ ഇട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; സൈക്കിള്‍ എന്ന സ്ഥാപന ഉടമയ്ക്ക് പൊള്ളലേറ്റു

  • Post category:local news / news
  • Reading time:1 min read
You are currently viewing പോക്കറ്റിൽ ഇട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; സൈക്കിള്‍ എന്ന സ്ഥാപന ഉടമയ്ക്ക് പൊള്ളലേറ്റു

കാസര്‍കോട്: കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കള്ളാറില്‍ ക്രൗണ്‍ സ്പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജില്‍മാത്യുവിൻ്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഫോണ്‍ പുറത്തേക്കെറിഞ്ഞപ്പോള്‍ ഫോണ്‍ പൊട്ടി തെറിക്കുകയായിരുന്നു. മൂന്ന് വര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.

പാന്റിൻ്റെ പോക്കറ്റില്‍ വെച്ചിരുന്ന ഫോണ്‍ പെട്ടെന്ന് ചൂടായി പൊട്ടി തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്ന് പ്രജിലിൽ പറഞ്ഞു.

0Shares