ഗവർണർ നിരോധിത പാൻ മസാല ഉപയോഗിക്കുന്ന ആൾ; രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം: എസ്‌.എഫ്.ഐ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഗവർണർ നിരോധിത പാൻ മസാല ഉപയോഗിക്കുന്ന ആൾ; രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം: എസ്‌.എഫ്.ഐ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ. പാൻ മസാലയുടെ ബ്രാൻഡ് അംബാസഡറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി സാനു ആരോപിച്ചു.

‘കേരളത്തിൽ നിരോധിച്ച പാൻ മസാല ഉപയോഗിക്കുന്ന ആളാണ് ഗവർണർ. ഗുരുതരമായ കുറ്റകൃത്യമാണിത്. രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം’ – വി.പി സാനു ആവശ്യപ്പെട്ടു.

ആരിഫ് മുഹമ്മദ് ഖാൻ്റെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകൽ എന്ന് എസ്‌.എഫ്.ഐ സംസ്ഥാന വൈസ്. പ്രസിഡണ്ട് ഗോകുൽ ഗോപിനാഥ് ചൂടിക്കാട്ടിയിരുന്നു. കഴിഞ്ഞമാസം കേരള സർവകലാശാല ആസ്ഥാനത്ത് എസ്‌.എഫ്.ഐയുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു ഗോകുൽ.

അധികാര ഗർവുള്ള കസേരകളുടെ കാലുകൾ ഒടിക്കാൻ എസ്‌.എഫ്.ഐ തയ്യാറാകുമെന്ന് ഗോകുൽ അന്ന് പറഞ്ഞിരുന്നു. ഒരു സർവകലാശാലയിലും പുതിയ വി.സിമാരെ ചുമതലയേൽക്കാൻ അനുവദിക്കില്ല. അധികാരം ഏറ്റെടുക്കാൻ ഒരാളെയും അകത്തേക്ക് കടത്തിവിടില്ല. വി.സിക്കായുള്ള സേർച്ച് കമ്മറ്റിയിൽ ആർ.എസ്.എസിന് താത്പര്യമുള്ളവരെ തിരുകി കയറ്റാൻ ഗവർണർ ശ്രമിക്കുന്നുകയാണ്.

ആരിഫ് മുഹമ്മദ് ഖാന്റെ അടുക്കളയിൽ വേവിച്ച വി.സിമാരെ സർവ്വകലാ ശാലയിലേക്ക് പറഞ്ഞു വിട്ടാൽ എന്താണ് സംഭവിക്കുക. ഗവർണറെ വഴിയിൽ തടയുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും എസ്‌.എഫ്.ഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഗവർണറുടെ തന്നിഷ്ട നടപടിയിൽ എസ്‌.എഫ്.ഐ ശക്തമായ പ്രധിഷേധം ഉയർത്തിയിരിക്കുയാണ്.

0Shares