
തിരുവനന്തപുരം: തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനം, തീയ്യർ നേരിടുന്ന ഭീമമായ പി.എസ്.സി അവസരങ്ങളിലുള്ള സംവരണനഷ്ടം എന്നീ പ്രശ്നങ്ങളിന്മേൽ തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി നൽകിയ ഹർജിയിന്മേൽ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍റെ കോടതിയിൽ സിറ്റിംഗ് നടന്നു.

തീയ്യസമുദായത്തെ സർക്കാർ രേഖകളിൽ മറ്റൊരു ജാതിയുടെ പേരിൽ രേഖപ്പെടുത്തുന്നതിന് പരിഹാരം കാണുവാനും തീയ്യരുടെ സംവരണ സർക്കാർ ജോലികൾ ഭീമമായി നഷ്ടപ്പെടുന്നതിനു മെതിരെയാണ് തീയ്യക്ഷേമസഭ ഹർജി നൽകിയത്. തീയ്യസമുദായത്തെ സർക്കാർ ഒ.ബി.സി ലിസ്റ്റിലും എസ്.ഇ.ബി.സി ലിസ്റ്റിലും പ്രത്യേക ജാതിയായി രേഖപ്പെടുത്തതുക, പി.എസ്.സി, പി.എസ്.സി ഇതര സർക്കാർ നിയമനങ്ങളിൽ തീയ്യസമുദായത്തിന് സംവരണം സ്വതന്ത്രമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തീയ്യക്ഷേമസഭ ഹർജി നൽകിയത്.
ഒ.ബി.സി കമ്മീഷൻ ജസ്റ്റിസ് ജി.ശശിധരൻ മുൻപാകെ സിറ്റിംഗിൽ തീയ്യക്ഷേമസഭ സംസ്ഥാന ചെയർമാൻ ശ്രീരാജ് കെ.വി പാലക്കാട്ട്, ട്രഷറർ സുകേഷ് ടി.വി, തീയ്യക്ഷേമസഭ കണ്ണൂർ ജില്ല കമ്മിറ്റി ട്രഷറർ സുനിത്ത്.പി മാഹി തുടങ്ങിയവർ ആവശ്യങ്ങൾ ഉന്നയിച്ചു പങ്കെടുത്തു.
