സാന്ത്വന സ്പർശം; സുജിത്തിന് കൈത്താങ്ങായി വീൽ ചെയർ നൽകി മോട്ടോർ വാഹന വകുപ്പ്

  • Post category:local news / news
  • Reading time:1 min read
You are currently viewing സാന്ത്വന സ്പർശം; സുജിത്തിന് കൈത്താങ്ങായി വീൽ ചെയർ  നൽകി മോട്ടോർ വാഹന വകുപ്പ്

കാനത്തൂർ/കാസർകോട്: 24 വയസ്സായിട്ടും അമ്മയുടെ കൈത്താങ്ങിൽ ആണ് എരിഞ്ഞിപ്പുഴ യിലെ കല്യാണിയുടെ മകനായ സുജിത്ത്. ഈ യുവാവിന്‍റെ ദുരിതം അറിയിച്ചുകൊണ്ടുള്ള മുളിയാറിലെ രമേശന്‍റെ വാട്സ്ആപ്പ് സന്ദേശം ശ്രദ്ധയിൽപെട്ട റിട്ടേഡ് നേവൽ കാമാണ്ടൻ്റ് പ്രസന്നയുടെ നിർദേശ പ്രകാരം സഹായമെത്തി.

ടൂറിസം ഡിപ്പാർട്ട്‌മെന്റ് ഓഫീസർ സുനിൽകുമാറും ദുബായ്‌ ലുലു ഗ്രൂപ്പിലെ ജീവനക്കാരൻ ചമ്മട്ടംവയൽ സ്വദേശി തമ്പാൻ പൊതുവാളും ചേർന്ന് കാസര്‍കോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവുമായി ബന്ധപ്പെട്ടു. തുടർന്ന് വയനാട്ടിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ വീൽചെയർ ആർ.ടി.ഒ ടി.എം. ജയ്സണിന്‍റെ നേതൃത്വത്തിലുള്ള സംഘം വിട്ടിലെത്തി സുജിത്തിന് കൈമാറി. കോവിഡ് കാലത്ത് നിരവധി പേർക്ക് സഹായം എത്തിച്ച മോട്ടോർ വാഹന വകുപ്പിന്‍റെയും, ടുറിസം ഡിപ്പാർട്ട്ന്റിന്‍റെയും സൽപ്രവർത്തി മാതൃകയായി.

ഇതിന് പിന്നിൽ പ്രവർത്തിച്ച രതിഷ് എം.വി.ഐ (കോഴിക്കോട്) വൈകുണ്ഠൻ എം.വി.ഐ (വയനാട്) എൻഫോഴ്സ്മെന്റ് എം.വി.ഐമാരായ ബിനീഷ് കുമാർ, കൃഷ്ണകുമാർ, എ.എം.വി.ഐ മാരായ ഗണേശൻ കെ.വി ജയരാജ്, ജിജോ വിജയ്, സുധിഷ്, മനോജ്, നാട്ടുകാരായ വാസുദേവൻ രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

0Shares