ഗ്രാമീണ വായന ശാലയ്ക്ക് പുത്തനുണർവ്; എം.ജി.ഗ്രന്ഥാലയം കെട്ടിടം ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ഗ്രാമീണ വായന ശാലയ്ക്ക് പുത്തനുണർവ്; എം.ജി.ഗ്രന്ഥാലയം കെട്ടിടം ഉദ്ഘാടനം ചെയ്തു

ബേത്തൂർപാറ/കാസർകോട്: അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ നേതാവ് എം.ഗോപാലന്‍റെ സ്മരണയ്ക്കായി ബേത്തൂർപാറയിൽ നിർമിച്ച എം.ജി. ഗ്രന്ഥാലയത്തിന് പുതുതായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം കെ.കുഞ്ഞിരാമൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.വി. കുഞ്ഞിരാമൻ സാംസ്ക്കാരിക പ്രഭാഷണം നടത്തി. വായനാമുറിയുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ.കരുണാകരനും എം.ജിയുടെ ഫോട്ടോ അനാശ്ചാദനം സി.പി.എം ബേഡകം ഏരിയാ സെക്രട്ടറി സി.ബാലനും നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ദാമോദരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡൻ്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ബെന്നി, പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനീയർ സതീശൻ, ലോക്കൽ സെക്രട്ടറിമാരായ ടി.ബാലൻ, ടി.കെ. മനോജ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം പി.സവിത, പഞ്ചായത്തംഗം ലക്ഷ്മി കൃഷ്ണൻ, അഡ്വ.എ.ജി.നായർ, കെ മണികണ്ഠൻ, എം.ഭാസ്ക്കരൻ, ബി.ബാബുരാജ് എന്നിവർ സംസാരിച്ചു.

0Shares