പാനൂർ മൻസൂർ കൊലപാതകക്കേസ്; മുഖ്യപ്രതി സുഹൈൽ കോടതിയിൽ കീഴടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing പാനൂർ മൻസൂർ കൊലപാതകക്കേസ്;  മുഖ്യപ്രതി സുഹൈൽ കോടതിയിൽ കീഴടങ്ങി

തലശ്ശേരി കോടതിയിൽ പാനൂര്‍ മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. മൻസൂർ കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും സുഹൈൽ അവകാശപ്പെടുന്നു.

അഞ്ചാം പ്രതിയായ ഡി.വൈ.എഫ്ഐ നേതാവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈൽ പറയുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സുഹൈലിന്‍റെ നേതൃത്വത്തിൽ ആക്രമണം നടത്തി എന്നാണ് മൻസൂറിന്‍റെ കുടുംബത്തിന്‍റെ പരാതി. എന്നാൽ മൻസൂറുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു താനെന്നാണ് സുഹൈൽ പറയുന്നത്.

0Shares