ചാലിയാറിൽ പതിനേഴ് വയസുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ചാലിയാറിൽ പതിനേഴ് വയസുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ

പതിനേഴ് വയസുകാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ നിരന്തരം പീഡനത്തിന് ഇരയാക്കി ഇരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനേഴുകാരിയുടെ വസ്ത്രം കണ്ടെത്തി. മുങ്ങല്‍ വിദഗ്‌ധർ നടത്തിയ തിരച്ചിലിലാണ് വസ്ത്രം കണ്ടെത്തിയത്. മൃതദേഹം ലഭിക്കുമ്പോള്‍ മേല്‍ വസ്ത്രം ഇല്ലാത്ത നിലയിലായിരുന്നു. ദുരൂഹ സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടി മരിച്ചതിന് ഏതാനും അകലെ നിന്നാണ് വസ്ത്രം മുങ്ങല്‍ വിദഗ്‌ധർ കണ്ടെത്തിയത്. പെണ്‍കുട്ടി ജീവനൊടുക്കിയത് ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.എന്നാല്‍ മൃതദേഹത്തില്‍ മേല്‍ വസ്ത്രം ഇല്ലാത്തത് സംശയത്തിന് ഇടയാക്കിയിരുന്നു.

ഊർക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും ആരോപിക്കുന്നു. കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെ പോക്‌സോ കേസിലും പ്രതി ആയിരുന്നു.

തിങ്കളാഴ്‌ച വൈകിട്ടാണ് പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

0Shares