
കൊച്ചി: മാടവനയിൽ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്. മാടവനയിലെ ട്രാഫിക് സിഗ്നൽ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ബസ് മറിഞ്ഞ് ബൈക്കിന് മുകളിലേക്ക് വീണു. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആണെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. 42 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നതെന്നും വിവരമുണ്ട്. ഇവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടത് ഇല്ലെന്നാണ് വിവരം.
