
ഒരുമിച്ച് മൃതദേഹം അടക്കണമെന്ന് ആവശ്യപ്പെടുന്ന ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് കൊൽക്കത്തയിൽ ദമ്പതികൾ മരിച്ചു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. കൊൽക്കത്ത നായപ്പട്ടിയിലെ ഫ്‌ലാറ്റിലാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്.

40കാരിയായ ശ്രുതിദ ഗുഹ ബിശ്വാസ്, 45കാരൻ ദേബാശിഷ് ദാസ്ഗുപ്ത എന്നിവരാണ് മരിച്ചത്. ശ്രുതിദയെ കട്ടിലിൽ മരിച്ച നിലയിലും ദേബാശിഷ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. സ്ത്രീയുടെ കഴുത്ത് ഞെരിച്ചതിന്‍റെ പാടുകളുള്ളതായി പോലീസ് പറഞ്ഞു.
ശ്രുതിദയെ കൊലപ്പെടുത്തിയ ശേഷം ദേബാശിഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഒന്നരമാസം മുമ്പാണ് ദമ്പതികൾ കൊൽക്കത്തയിൽ താമസത്തിനെത്തിയത്. ഇരുവരുടെയും കുടുംബവുമായി തർക്കമുണ്ടായിരുന്നു. ചെന്നൈയിൽ താമസിക്കുകയായിരുന്ന ഇരുവരും ഇരുവരും കൊൽക്കത്തയിലേക്ക് വരികയായിരുന്നെന്നാണ് ഫ്‌ലാറ്റിന്‍റെ ഉടമ പറയുന്നത്.
