
പൊതുജനങ്ങളോടുളള പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ വീണ്ടും വിമർശിച്ച് ഹൈക്കോടതി . പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇനിയും മനസിലായിട്ടില്ലെന്നാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം.

കോടതി പല തവണ നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും സിംഗിൾ ബെഞ്ച് വിമർശിച്ചു. കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥർ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
ഇക്കാര്യത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്ന് മേലുദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.കൊച്ചി സൗത്ത് പോലീസിന്‍റെ നടപടി ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ ഷൈനി സന്തോഷാണ് ഹർജി സമർപ്പിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുറപ്പാക്കണമെന്ന് സിറ്റി പോലസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു.
