നിരവധി കേസുകളില്‍ പ്രതികൾ; ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing നിരവധി കേസുകളില്‍ പ്രതികൾ; ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാസർകോട്: നിരവധി കേസുകളില്‍ പ്രതികളായ രണ്ട് ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മുഹമ്മദ്‌ അസ്‌കര്‍ (25), ഇബ്രാഹിം അര്‍ഷാദ് (26) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

പിടിച്ചുപറി, കവര്‍ച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവയ്പ് തുടങ്ങിയ വകുപ്പുകളില്‍ പെട്ട പത്തിലധികം കേസുകളില്‍ പ്രതിയാണ് അസ്‌കര്‍. ഇബ്രാഹിം അര്‍ഷാദ് കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, വെടിവയ്പ് വകുപ്പുകളില്‍ പെട്ട ഏഴു കേസുകളിലും പ്രതിയാണ്.

ഇതോടൊപ്പം തന്നെ, കാസർകോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണകേസുകളില്‍ പ്രതിയായ റൗഫ് (മീശ റൗഫ് -41), കാസർകോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമ കേസിലും ചാരായ കടത്തു കേസിലും പ്രതിയായ ദീപക് ആലങ്കോട് എന്നിവരെ കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തു.

0Shares