പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയവർ കയ്യെത്തും ദൂരത്ത്; കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച്‌ നൽകിയ ഒരാൾ പോലീസ് കസ്റ്റഡിയിൽ, പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

You are currently viewing പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയവർ കയ്യെത്തും ദൂരത്ത്;  കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച്‌ നൽകിയ ഒരാൾ പോലീസ് കസ്റ്റഡിയിൽ, പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷൻ്റെയും രേഖാചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്.

സംഘത്തിലെ മറ്റു അം​ഗങ്ങളുടെ മുഖം ഓർമയില്ലെന്ന് ആറു വയസുകാരി. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസ് നി​ഗമനം. കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രതികളുടെ രേഖാചിത്രം വരയ്ക്കാൻ തയാറാക്കൻ പൊലീസ് തീരുമാനെമെടുത്തത്.

ആശുപത്രി വിട്ട കുട്ടിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ശേഷം കുട്ടിയെ വീട്ടിലേക്ക് വിട്ടു.

അതേസമയം കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച് നൽകി ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും വിവരമുണ്ട്. യഥാർത്ഥ പ്രതികളിലേക്ക് ഉടൻ എത്തുമെന്നാണ് പോലീസിൻ്റെ നീക്കത്തിൽ നിന്നും മനസിലാകുന്നത്.

കാറിൽ വ്യാജ നമ്പർ പ്ലേറ്റായിരുന്നു ഉപയോ​ഗിച്ചിരുന്നത്. നിലവിൽ കാറിനപ്പുറം പ്രതികളിലേക്ക് എത്താൻ കഴിയുന്ന സൂചനകൾ കണ്ടെത്താൻ ശ്രമിക്കുന്നു എന്നാണ് പൊലീസ് പറയുന്നു. അതേസമയം കുട്ടിയുടെ പിതാവിൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവിൻ്റെ പത്തനംതിട്ടയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കസ്റ്റഡിയിലെടുത്തത്.

0Shares