ജലദോഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ മരുന്നിന് പകരം ഉറക്കഗുളിക നല്‍കി പിതാവ് മകളെ ബലാത്സംഗം ചെയ്തു; ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; പിതാവിനെ അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ജലദോഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ മരുന്നിന് പകരം ഉറക്കഗുളിക നല്‍കി പിതാവ് മകളെ ബലാത്സംഗം ചെയ്തു; ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; പിതാവിനെ അറസ്റ്റ് ചെയ്തു

മരുന്നിന് പകരം ഉറക്കഗുളിക നല്‍കി പിതാവ് മകളെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ ഹരാലുറില്‍ ജൂണ്‍ 23-നാണ് സംഭവം. പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി രണ്ടാനമ്മയെ വിവരം അറിയിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്നു ജീവനൊടുക്കാനായി ശുചിമുറി വൃത്തിയാക്കുന്ന രാസലായിനി കഴിച്ച പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറയുകയായിരുന്നു.

പോലീസുകാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. രണ്ടാനമ്മയ്ക്ക് സംഭവത്തിലുള്ള പങ്ക് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 23ന് രാത്രി പെണ്‍കുട്ടി ജലദോഷമുണ്ടെന്ന് പറഞ്ഞപ്പോഴാണ് പിതാവ് മരുന്നാണെന്ന്പറഞ്ഞ് ഉറക്കഗുളിക നല്‍കിയത്.

രാവിലെ ഉണര്‍ന്നപ്പോള്‍ പിതാവ് തന്‍റെയൊപ്പം കിടക്കുന്നതാണ് കുട്ടി കണ്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി രണ്ടാനമ്മയെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ യാതൊരു നടപടിയും എടുത്തില്ല. ഇതോടെ മനംനൊന്ത പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.

0Shares