കരുണയുള്ളവർ കനിഞ്ഞാൽ പ്രവാസിയായ വിനുവിനും ഒരു ജീവിതമുണ്ടാകും

  • Post category:news
  • Reading time:1 min read
You are currently viewing കരുണയുള്ളവർ കനിഞ്ഞാൽ പ്രവാസിയായ വിനുവിനും ഒരു ജീവിതമുണ്ടാകും

കരുണയുള്ളവരുടെ സഹായം ലഭിച്ചാൽ ഗുരുതര രോഗ ബാധിതനായ ഈ യുവാവിന് ജീവിതത്തിലേക്ക് തിരിച്ചു വരാനാകും. കായംകുളം പത്തിയൂർ പഞ്ചായത്തിലെ (വാർഡ് 15) കണ്ണംമ്പള്ളി ഭാഗംമുറിയിൽ വിളയിൽത്തറയിൽ വിജയൻ്റെ മകൻ വിനു (31) ഗുരുതരാവസ്ഥയിൽ ബിലീവേഴ്സ് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ആഴ്ചകളായി ചികിത്സയിലാണ്.

പ്രവാസ ജീവിതത്തിൽ രണ്ടുതവന്ന കൊവിഡ് ബാധിതനായ വിനു ശാരീരീകാസ്വസ്ഥതയെ തുടർന്ന് നാട്ടിലെത്തുകയും തുടർപരിശോധനയിൽ ആന്തരീകവയവങ്ങൾക്ക് ഗുരുതരമായ തകരാറുകൾ കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ വെന്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വിദഗ്ധ ചികിത്സയ്ക്ക് 30ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

വിനുവിനെ ആശ്രയിച്ചു കഴിയുന്ന നിർധനരായ മാതാപിതാക്കളും ഭാര്യയും ചികിസയ്ക്ക് വേണ്ടി കരുണയുള്ളവരുടെ സഹായം തേടുകയാണ്. പത്തിയൂർ പഞ്ചായത്ത് പൗരാവലിയുടെ നേതൃത്വത്തിൽ കായംകുളം എം.എൽ.എ അഡ്വ. യു.പ്രതിഭ മുഖ്യരക്ഷാധികാരിയായും വാർഡ് മെമ്പർ എം.ജയപ്രകാശ് ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജനുഷ കൺവീനറായും ചികിത്സാ കമ്മറ്റി രൂപീകരിച്ചു.
വിവരങ്ങൾക്ക്: കൺവീനർ- 08547233211

ചികിത്സാസഹായം അയക്കേണ്ടത്:
Bank A/C No. 40636101043668
IFSC CODE- KLGB0040636
MICR CODE- 690480102
Google Pay: 09847470708

0Shares