
കാസർകോട്: കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ബോധവത്ക്കരണം ലക്ഷ്യമിട്ട് ‘ദി എന്‍ഡ് ഓഫ് റീമൈന്‍ഡര്‍’ എന്ന ഹ്രസ്വ ചിത്രത്തിന്‍റെ ചിത്രീകരണം ചെങ്കളയില്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പിന്‍റെയും ചെങ്കള പഞ്ചായത്ത് ഏഴാം വാര്‍ഡ് ജാഗ്രതാ സമിതിയുടെയും സഹകണത്തോടെ ഫറിസ്ത ക്രിയേഷന്‍റെ ബാനറില്‍ പൈക്കയിലെ ഒരു കൂട്ടം യുവാക്കള്‍ ആണ് ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചിത്രകാരന്‍ പി. എസ് പുണിഞ്ചിത്തായ പൈക്ക ബാലടുക്കയില്‍ വെച്ചു സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് ഫിലിം പോസ്റ്റര്‍ പി. എസ് പുണിഞ്ചിത്തായക്ക് കൈമാറി. ഷാഫി പൈക്ക ആണ് സംവിധായകന്‍. ബി. സി കുമാരന്‍ കഥയും, മനാഫ് പൈക്ക, റഹീം പൈക്ക, റാഷി പാറപ്പള്ളി എന്നിവര്‍ ക്യാമറയും കൈകാര്യം ചെയ്യും. ചിത്രം ഒക്ടോബര്‍ 10ന് റിലീസ് ചെയ്യും.
ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. എസ് രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാസിഫ് സുലൈമാന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ആശമോള്‍, വാര്‍ഡ് തല നോഡല്‍ ഓഫീസര്‍ രതീഷ് നെക്രാജെ, ഷാഫി ചൂരിപ്പള്ളം, ബി. ആര്‍ ഗോപാലന്‍, ബി മൊയ്തീന്‍ കുഞ്ഞി, ഒ. പി ഹനീഫ, ബി. എ ഹമീദ്, ജയചന്ദ്രന്‍ പൊട്ടിപ്പലം, ബി. സി കുമാരന്‍, നിത്യന്‍ നെല്ലിത്തല, ബി. കെ ബഷീര്‍ പൈക്ക എന്നിവര്‍ സംസാരിച്ചു.
