
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ തെരഞ്ഞെടുപ്പ് ഗൈഡ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, അസി. എഡിറ്റര്‍ പി. പി വിനീഷ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ. രാജന്‍, കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ആഞ്ചലോ എ തുടങ്ങിയവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍, ഫോണ്‍ നമ്പറുകള്‍, വോട്ടര്‍ പട്ടിക സംബന്ധിച്ച വിശദാംശങ്ങള്‍, പോളിങ് സ്‌റ്റേഷനുകള്‍ അഞ്ച് മണ്ഡലങ്ങളുടെയും പൊതുചിത്രം, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തുടങ്ങി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യം വേണ്ട വിവരങ്ങളും വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഇലക്ഷന്‍ ഗൈഡ് ഒരുക്കിയിട്ടുള്ളത്.
ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ ഗൈഡില്‍ നിന്നും ലഭിക്കും. ബഹുവര്‍ണ്ണ കവറുള്‍പ്പെടെ 67 പേജുകളിലായാണ് ഇലക്ഷന്‍ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിന്‍റെ ഇ പതിപ്പ് www.prd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
