ഷാഹിനയുടെയും യൂത്ത് ലീഗ് നേതാവ് ടി.ഡി കബീറിന്‍റെയും തോൽവി മുസ്‌ലിം ലീഗിന് കനത്ത തിരിച്ചടിയായി; നഷ്ടമാകുന്നത് ജില്ലാ പഞ്ചായത്ത് ഭരണം

You are currently viewing ഷാഹിനയുടെയും യൂത്ത് ലീഗ് നേതാവ് ടി.ഡി കബീറിന്‍റെയും തോൽവി മുസ്‌ലിം ലീഗിന് കനത്ത തിരിച്ചടിയായി; നഷ്ടമാകുന്നത് ജില്ലാ പഞ്ചായത്ത് ഭരണം

ഇലക്ഷന്‍ സ്പെഷ്യല്‍

ചെർക്കള: കാസർകോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എടനീർ ഡിവിഷൻ പിടിച്ചെടുക്കാൻ മുസ്‌ലിം ലീഗ് രംഗത്തിറക്കിയ സ്ഥാനാർത്ഥി ഷാഹിന സലീമിന് അപ്രതീക്ഷിത തോൽവി. ബി.ജെ.പി യിലെ ശൈലജ ഭട്ടാണ് വിജയിച്ചത്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനാണ് ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ഷാഹിന സലിം എന്ന വനിതാ നേതാവിനെ ലീഗ് രംഗത്തിറക്കിയത്. ഷാഹിന വിജയിച്ച് ഭരണം യു.ഡി.എഫിന് അനുകൂലമാണെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവാനുള്ള അനുകൂല സാഹചര്യവും ഉണ്ടായിരുന്നു.

അതേസമയം ചെങ്കള ഡിവിഷനിൽ നിന്നും മത്സരിച്ച യൂത്ത് ലീഗ് നേതാവ് ടി.ഡി കബീറിനും ദയനീയ പരാജയമാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ ലീഗ് സിറ്റിംഗ് സീറ്റാണ് ചെങ്കള. ഈ തെരഞ്ഞടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പുള്ള അപ്രതീക്ഷിത നീക്കമാണ് കബീറിന് വിനയായത്.

കോൺഗ്രസ്സ് നേതാവും മുൻ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷാനവാസ് പാദൂർ ഇടത് പാളയത്തിലേക്ക് പോയി ഇടത് പിന്തുണയോടെ സ്വാതന്ത്രനായി മത്സരിച്ചതാണ് പ്രചരണം മുറുകാൻ കാരണം. ആദ്യം ഇടത് കേന്ദ്രങ്ങളിൽ ഷാനവാസിന് എതിർപ്പുണ്ടായിരുന്നങ്കിലും പിന്നീട് അത് മാറുകയും ഇപ്പോൾ വിജയം ഉറപ്പാക്കുകയുമായിരുന്നു. ചെങ്കളയിലെ ലീഗ് വോട്ട് ഭിന്നിച്ചതാണ് ഷാനവാസിന് നേട്ടമായത്.

അതേസമയം മുസ്‌ലിം ലീഗിനകത്തെ പടലപ്പിണക്കവും തമ്മിലെ പാരവെപ്പുമാണ് എടനീർ സീറ്റ് നഷ്ടപ്പെടാൻ കാരണമായത്. ഷാഹിനയെ തോൽപിക്കാൻ ലീഗിനകത്ത് ഒരു വിഭാഗം ശ്രമിക്കുന്നതായി ദിവസങ്ങൾക്ക് മുമ്പ് ആർ.ബിയുടെ തെരഞ്ഞടുപ്പ് നിരീക്ഷണ വിഭാഗം പൊതു വിലയിരുത്തല്‍ മനസ്സിലാക്കി ഷാഹിനക്ക് വിവരം കൈമാറിയിരുന്നു. എന്നാൽ പാർട്ടിയോടുള്ള അമിത വിശ്വാസം കാരണം സ്ഥാനാർത്ഥി അത് ഗൗനിച്ചില്ല. കഴിഞ്ഞ തെരഞ്ഞടുപ്പിൽ മാഹിൻ കേളോട്ട് പരാജയപ്പെട്ടതും ഇതേ ഡിവിഷനിൽ നിന്നാണ്.

0Shares