മകള്‍ നോട്ട് അച്ചടിച്ച്‌ നല്‍കും, മാതാവ് അതുമായി സാധനങ്ങള്‍ വാങ്ങും; പരിശോധനക്ക് എത്തിയ പൊലീസിന് നോട്ടടിയുടെ ക്ലാസെടുത്ത് കോട്ടയംകാരി ഷീബ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മകള്‍ നോട്ട് അച്ചടിച്ച്‌ നല്‍കും, മാതാവ് അതുമായി സാധനങ്ങള്‍ വാങ്ങും; പരിശോധനക്ക് എത്തിയ പൊലീസിന് നോട്ടടിയുടെ ക്ലാസെടുത്ത് കോട്ടയംകാരി ഷീബ

കോട്ടയം: ഗൂഗിളിലൂടെ കള്ളനോട്ട് നിര്‍മ്മാണം പഠിച്ച്‌ നോട്ടടിച്ച്‌ ചെറുകിട കച്ചവടക്കാരെ പറ്റിച്ച അമ്മയും മകളും പിടിയില്‍. അമ്പലപ്പുഴ കലവൂര്‍ ക്രിസ്തുരാജ് കോളനിയില്‍ പറമ്പില്‍ വീട്ടില്‍ വിലാസിനി (68), മകള്‍ ഷീബ (34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. ഷീബ അച്ചടിക്കുന്ന നോട്ടുകള്‍ വിലാസിനിയിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കി സാധനങ്ങള്‍ വാങ്ങുന്നതാണ് പതിവ്.

കഴിഞ്ഞ ദിവസം നഗരത്തിലെ ലോട്ടറി കടയിലെത്തിയ വിലാസിനി നല്‍കിയ നോട്ടില്‍ സംശയം തോന്നിയ കടയുടമയാണ് പൊലീസിനെ വിവരമറിയിച്ചത്. 100 രൂപയുടെ 14 വ്യാജനോട്ടുകള്‍ പൊലീസ് വിലാസിനിയില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടിയിലെ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച്‌ വച്ചിരുന്ന 500 രൂപയുടെത് അടക്കമുള്ള ഒട്ടേറെ കള്ളനോട്ടുകൾ കണ്ടെത്തി.

ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ്, പ്രിൻ്റെര്‍, സ്‌കാനര്‍ എന്നിവയും കണ്ടെടുത്തു. ഗൂഗിളിലൂടെയാണ് കള്ളനോട്ട് നിര്‍മ്മാണം പഠിച്ചതെന്ന് ഷീബ മൊഴി നല്‍കി. ഭര്‍ത്താവ് മരിച്ചുപോയ വിലാസിനിക്ക് മറ്റ് മക്കളുണ്ടെങ്കിലും അവരുമായി പിരിഞ്ഞ് ഷീബയ്‌ക്കൊപ്പമാണ് താമസം.
ജീവിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്‌തതെന്നാണ്‌ ഷീബയും അമ്മയും പറയുന്നത്.

വെസ്റ്റ് എസ്.എച്ച്‌.ഒ അനൂപ് കൃഷ്‌ണ, എസ്.ഐ.ടി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

0Shares