
ഇടതുമുന്നണിയിലേക്കുള്ള സി.പി.എമ്മിൻ്റെ ക്ഷണം കാപട്യമെന്ന് ഇ. ടി മുഹമ്മദ് ബഷീർ. ന്യൂനപക്ഷ രക്ഷകരുടെ കപടവേഷം ധരിക്കുന്ന സി.പി.ഐഎമ്മുമായി സഹകരിക്കാൻ ലീഗിന് ഉദ്ദേശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമല്ല കേരളത്തിൻ്റെ സമീപനവും.

ഫാസിസത്തിന് എതിരായി സംസ്ഥാന സർക്കാർ നിലകൊള്ളുന്നുവെന്നത് കാപട്യം മാത്രമാണെന്ന് ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു. കോൺഗ്രസിന് ക്ഷീണമുണ്ടായെന്നത് സത്യമാണ്. എന്നാൽ ഫാസിസത്തിന് ബദൽ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന് ഇ. ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കെതിരായ ഒട്ടേറെ കാര്യങ്ങളാണ് കേരളത്തിലെ സർക്കാർ ചെയ്യുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ നിലപാടെടുക്കുന്ന പാർട്ടികളുടെ ഒപ്പം തന്നെയാണ് ഇടതുമുന്നണിയുമുള്ളത്. അവർ പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്നു. ന്യൂനപക്ഷ വകുപ്പ് തന്നെ സർക്കാർ ഇല്ലാതാക്കിയെന്നും ഇ. ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
