സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നേരത്തെ തീരുമാനിച്ച തീയതികളില്‍ തന്നെ; പൊതുസമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നേരത്തെ തീരുമാനിച്ച തീയതികളില്‍ തന്നെ;  പൊതുസമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി

സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നേരത്തെ തീരുമാനിച്ച തീയതികളില്‍ തന്നെ നടക്കും. സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ താണ് തീരുമാനം.കൊവിഡ് പശ്ചാത്തലത്തില്‍ പൊതുസമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി.

സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ എറണാകുളത്തും പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരിലും നടക്കും. പ്രതിനിധികള്‍ക്ക് ആര്‍.ടി.പി.സി.ആറും നിര്‍ബന്ധം. പൊതുസമ്മേളനത്തില്‍ പങ്കാളിത്തം നിയന്ത്രിക്കാനും ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം.

മാര്‍ച്ച് ഒന്നുമുതല്‍ നാലു വരെ എറണാകുളത്തായിരുന്നു സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

0Shares