ബി.ജെ.പിയുടെ വിജയം വിമര്‍ശനാ- ത്മകമായി വിലയിരുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തൃശൂരിലെ വിജയം ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ബി.ജെ.പിയുടെ വിജയം വിമര്‍ശനാ- ത്മകമായി വിലയിരുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, തൃശൂരിലെ വിജയം ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമത്തിനേറ്റ തിരിച്ചടിയാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിയുടെ വിജയം വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നും ജനങ്ങളെ വിഘടിപ്പിച്ച് മുന്നോട്ടു പോകാമെന്ന ബി.ജെ.പിയുടെ വ്യാമോഹം ഇന്ത്യന്‍ ജനത തകര്‍ത്തുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘എല്‍.ഡി.എഫിന് ഏറ്റ പരാജയത്തില്‍ ജനവിധി അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആഴത്തില്‍ പരിശോധ നടത്തും, പോരായ്‌മകള്‍ കണ്ടെത്തി പരിഹരിക്കും.

സര്‍ക്കാറിൻ്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പിലാക്കും സര്‍ക്കാറിനെതിരായ കുപ്രചാരണങ്ങളെ പ്രതിരോധിക്കും.’ -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2019ലേത് പോലെ ഏറെക്കുറെ സമാനമായ തിരഞ്ഞെടുപ്പ് ഫലമാണിത്, ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമിക്കും. തൃശൂരിലെ ബി.ജെ.പി വിജയം ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

0Shares