
റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ നിലവില്‍ കിലോയ്ക്ക് 170 രൂപ കേരളം സാമ്പത്തിക സഹായമായി റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് 250 രൂപയാക്കി ഉയര്‍ത്തുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് ആവശ്യം.
യഥാര്‍ത്ഥ ചെലവിൻ്റെ 25 ശതമാനമെങ്കിലും പ്ലാന്റിങ് ആന്‍ഡ് റീപ്ലാന്റിങ് സബ്‌സിഡികളായി നല്‍കണമെന്നുമുള്ള കേരളത്തിൻ്റെ ആവശ്യങ്ങള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

കൂടാതെ സ്വാഭാവിക റബ്ബറിൻ്റെയും കോമ്ബൗണ്ട് റബ്ബറിൻ്റെയും ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്നും സ്വാഭാവിക റബ്ബറിന് കുറഞ്ഞ ഇറക്കുമതി വില നിശ്ചയിക്കണമെന്നുമുള്ള കേരളത്തിൻ്റെ ആവശ്യങ്ങളോടും അനുകൂല നിലപാട് സ്വീകരിക്കുവാന്‍ കേന്ദ്രം തയ്യാറായില്ല.
ഇത് സംബന്ധിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
