ഗൂഗിള്‍ മാപ്പ് പറ്റിച്ചു; നാലംഗ സംഘം സഞ്ചരിച്ച കാർ തോട്ടില്‍ വീണു, അപകടത്തിപ്പെട്ടത് ഹൈദരാബാദില്‍ നിന്നുള്ള യുവാക്കളുടെ യാത്രാസംഘം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഗൂഗിള്‍ മാപ്പ് പറ്റിച്ചു; നാലംഗ സംഘം സഞ്ചരിച്ച കാർ തോട്ടില്‍ വീണു, അപകടത്തിപ്പെട്ടത് ഹൈദരാബാദില്‍ നിന്നുള്ള യുവാക്കളുടെ യാത്രാസംഘം

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്‌ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. കുറുപ്പന്തറ കടവുപാലത്തിന് സമീപമാണ് സംഭവം. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ശനിയാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

ഹൈദരാബാദില്‍ നിന്നുള്ള യാത്രാ സംഘമാണിത്. മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് സംഭവം.

ചേര്‍ത്തല കമ്പം മിനി ഹൈവേയുടെ ഭാഗമാണിത്. ഗൂഗിള്‍ മാപ്പില്‍ തെറ്റായി അടയാളപ്പെടുത്തിയിട്ട് ഉള്ളതിനാല്‍ പലര്‍ക്കും സ്ഥിരം വഴി തെറ്റാറുണ്ട്.

ബഹളം കേട്ടാണ് നാട്ടുകാര്‍ എത്തിയത്. വാഹനം വേഗത കുറച്ചെത്തിയതിനാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായി. വാഹനം കരയിലെത്തിക്കാനുള്ള ശ്രമത്തിൽ നാട്ടുകാർ പങ്കാളികളായി.

0Shares