കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം; മൃതദേഹങ്ങൾ പുറത്തെടുത്തത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ച്

  • Post category:news
  • Reading time:1 min read
You are currently viewing കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം; മൃതദേഹങ്ങൾ  പുറത്തെടുത്തത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ച്

ആലപ്പുഴ ജില്ലയിലെ എടത്വാ പച്ച ജംഗ്ഷനു സമീപം കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞു സഹോദരങ്ങൾ മരിച്ചു. തലവടി സ്വദേശികളായ മിഥുൻ ( 21 ) വിമൽ (19) എന്നിവരാണ് മരിച്ചത്.
രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.സംഭവസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരിച്ചു.

തലവടി തണ്ണൂവേലിൽ സുനിലിന്‍റെ മക്കളാണ് മരിച്ച മിഥുനും നിമലും. അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ പച്ച ജംഗ്ഷന് സമീപം ഇവർ ഓടിച്ചിരുന്ന വാഹനം മരത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും വാഹനം വെട്ടിപ്പൊളിച്ചണ് അപകടത്തിൽപ്പെട്ടവരുടെ മൃതദേഹം പുറത്തെടുത്തത്. നിലവില്‍ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

0Shares