ബക്രീദിന് ബലി കൊടുക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി: കോഴിക്കോട് സംഭവിച്ചത് എന്തെന്നറിയാം

  • Post category:news
  • Reading time:1 min read
You are currently viewing ബക്രീദിന് ബലി കൊടുക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി: കോഴിക്കോട് സംഭവിച്ചത് എന്തെന്നറിയാം

കോഴിക്കോട് വിലങ്ങാട് ബക്രീദിന് ബലി കൊടുക്കാൻ കൊണ്ട് വന്ന പോത്ത് വിരണ്ടോടി. ഇന്ന് രാവിലെയാണ് സംഭവം. വിലങ്ങാട് നിന്ന് വിരണ്ടോടിയ പോത്ത് പത്തുകിലോമീറ്ററുകൾക്ക് അപ്പുറം കുന്നുമ്മൽ പഞ്ചായത്ത് വരെ എത്തി.

പത്ത് കിലോമീറ്ററിലധികം ദൂരം ഓടിയ പോത്തിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പിടികൂടിയത്. അതിനിടെ പോത്തിന്‍റെ പിന്നാലെ ഓടിയ ചിലർക്ക് വീണ് പരിക്കേറ്റിട്ടുണ്ട്.പോത്തിന് പിന്നാലെ ഓടുന്നതിനിടെയാണ് ചിലർക്ക് വീണ് പരിക്കേറ്റത്. പൊലീസും അ​ഗ്നിശമനയും നാട്ടുകാരും പോത്തിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു.

വിരണ്ടോടുന്നതിനിടെ പോത്ത് ആരെയും ആക്രമിച്ചിട്ടില്ല. എന്നാൽ നിരവധി കാർഷിക വിളകൾ നശിപ്പിച്ചു. ആവളയിൽ നിന്നുള്ള വിദഗ്ദ സംഘമെത്തിയാണ് തളച്ചത്.

0Shares