
വിവാഹ ചടങ്ങിനിടെ വധു മരിച്ചു, അപ്രതീക്ഷിതമായി മരിച്ച വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് സംഭവം. സുരഭി എന്ന പെണ്‍കുട്ടിയുമായുള്ള മനോജ് കുമാറിന്‍റെ വിവാഹ ചടങ്ങിന്‍റെ അവസാന ഘട്ടത്തിലാണ് വധു കുഴഞ്ഞുവീണത്.

അഗ്നിയെ വലംവെക്കുമ്പോള്‍ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്.പിന്നീട് ഇരുവീട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്.
സുരഭിയുടെ മൃതദേഹം ഒരു മുറിയില്‍ സൂക്ഷിച്ചതിനു ശേഷമായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിനുശേഷമായിരുന്നു സുരഭിയുടെ അന്ത്യകര്‍മങ്ങള്‍.
