റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷ്‌ടിച്ചു; പ്രതിയെ മണിക്കൂറിനുള്ളിൽ പോലീസ് പൊക്കി, അറസ്റ്റ് ചെയ്‌തു

  • Post category:local news / news
  • Reading time:1 min read
You are currently viewing റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷ്‌ടിച്ചു; പ്രതിയെ മണിക്കൂറിനുള്ളിൽ പോലീസ് പൊക്കി, അറസ്റ്റ് ചെയ്‌തു

കാഞ്ഞങ്ങാട് / കാസർകോട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് കാണാനില്ലെന്ന പരാതിയുമായി മംഗലാപുരത്ത് പഠിക്കുന്ന അഷ്‌മിൽ റഹ്മത്തുള്ള എന്ന വിദ്യാർത്ഥി ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെയാണ് പരാതി ലഭിച്ചത്. ഊർജിത അന്വേഷണത്തിൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ പോലീസ് പിടികൂടി. മൊഗ്രാൽ, കൊപ്പളം ഹസീന മാൻസിലിൽ താമസിക്കുന്ന മുഹമ്മദ്‌ അൻസാർ.എം (57)നെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്‌തു.

പോലീസ് റെയിൽവേ സ്റ്റേഷനിലും പരിസരത്തും ഉള്ള മുഴുവൻ സി.സി.ടി.വികളും രാത്രി ഒരുമണി വരെ പരിശോധിച്ചു.

മോഷണം പോയ ബൈക്ക് കോട്ടച്ചേരി ജംഗ്ഷൻ വഴി അതിഞ്ഞാൽ തെക്കേപ്പുറം വരെ തള്ളി കൊണ്ടുപോകുന്നതയും അവിടെ വർക്ക്‌ ഷോപ്പിൽ എത്തിച്ചു ലോക്ക് മാറ്റുന്നതായും മനസ്സിലായി. ലോക്ക് നഷ്ടപ്പെട്ടു എന്നാണ് ഇയാൾ വർക്ഷോപ്പിൽ പറഞ്ഞത്.

പോലീസ് ശേഖരിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയും നാട്ടുകാരുടെ സഹായത്തോടെ മൊഗ്രാലിൽ വെച്ച് ബൈക്കും ബൈക്ക് മോഷ്ടിച്ച മൊഗ്രാൽ കൊപ്പളം ഹസീന മാൻസിലിൽ താമസിക്കുന്ന മുഹമ്മദ്‌ അൻസാറിനെ പിടികൂടുകയും ചെയ്‌തു. ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി ഷൈനിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ.എസ്.ഐ സൈഫുദ്ദിൻ, രമേശൻ, അജിത്, സംജിത് എന്നിവർ ഉണ്ടായിരുന്നു.

0Shares