സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നു; ബെവ് ക്യു ആപ്പ് തുടരും; പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് യോഗത്തിൽ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നു; ബെവ് ക്യു ആപ്പ് തുടരും; പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് യോഗത്തിൽ തീരുമാനം

ഓണ ലൈൻ മദ്യ വില്പനയ്ക്കുള്ള ബെവ് ക്യു ആപ്പ് പിൻവലിക്കില്ല. തുടരും. സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. എന്നാൽ ആപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ രണ്ടാം ദിവസവും തുടരുകയാണ്. ബുക്ക് ചെയ്ത ഭൂരിപക്ഷം പേർക്കും ടോക്കൻ ലഭിച്ചത് മദ്യവില്പന തീർന്ന ബാറുകളിലേക്കായിരുന്നു.

അതേസമയം ബവ് ക്യൂ ആപ് ഒഴിവാക്കാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു . ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് എക്സൈസ് മന്ത്രി യോഗം വിളിച്ചു. മദ്യം വാങ്ങുന്നതിന് തിരക്ക് കുറഞ്ഞെന്ന് എക്സൈസ് വകുപ്പ് വിലയിരുത്തുകയുണ്ടായി.

സാങ്കേതിക പ്രശ്നങ്ങൾ നിരവധിയായി ഉയർന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആൾക്കൂട്ടം ഉണ്ടാകില്ലെന്നുമാണ് എക്സൈസ് വിലയിരുത്തൽ.

0Shares