കാസർകോട് നിന്ന് വീണ്ടും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃക: കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട ചിന്താമണിയുടെ മൃതദേഹം വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കരിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് നിന്ന് വീണ്ടും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃക: കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട ചിന്താമണിയുടെ മൃതദേഹം വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കരിച്ചു

കാസർകോട്: മത സൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയുമായി വീണ്ടും മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ. കോവിഡ് 19 സ്ഥിരീകരിച്ച് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കാസർകോട് നുള്ളിപ്പാടിയിലെ ചിന്താമണിയുടെ മൃതദേഹം ഉദുമ മാങ്ങാട് തൊട്ടിയിൽ തറവാട് വീട്ടുവളപ്പിൽ വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കരിച്ചു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, മുനിസിപ്പൽ ജനറൽ സെക്രട്ടറി അഷ്ഫാഖ് തുരുത്തി, വൈറ്റ്ഗാർഡ് നിയോജക മണ്ഡലം വൈസ്ക്യാപ്റ്റൻ ഖലീൽ ഷെയ്ഖ്, മുനിസിപ്പൽ വൈറ്റ്ഗാർഡ് അംഗങ്ങളായ ബഷീർ കടവത്ത്, റിഷാദ് പള്ളം എന്നിവരും മരണപ്പെട്ടവരുടെ ബന്ധു വിജേഷ് വി.കെയും ചേർന്നാണ് മൃതദേഹം സംസ്കരിച്ചത്.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു. ജാതി മത ഭേദമന്യേ കോവിഡ് സ്ഥിരീകരിച്ച് മരണപ്പെടുന്ന നിരവധി പേരുടെ സംസ്കാര ചടങ്ങുകളാണ് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ ഏറ്റെടുത്ത് നടത്തിയത്.

0Shares