
തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തിന്‍റെ ബീമുകൾ തകർന്നു. രണ്ടു മണിയോട് കൂടിയാണ് സംഭവം. 4 ബീമുകളാണ് ബൈപ്പാസ് നിർമ്മാണത്തിനിടയിൽ തകർന്നു വീണത്.ബീമുകൾ പുഴയിലേയ്ക്ക് പതിച്ചു.നീട്ടൂരിനടുത്ത് ബാലത്താണ് സംഭവം. പാലത്തിന്‍റെ സമീപം തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടത്തില്‍ പരിക്കില്ല.
പെരുമ്പാവൂര്‍ ആസ്ഥാനമായ ഇ.കെ.കെ കണ്‍സ്ട്രക്ഷനാണ് പാലത്തിന്‍റെ നിര്‍മ്മാണ ചുമതലയുള്ളത്. നിര്‍മാണത്തിന്‍റെ ഭാഗമായി നാല് പാലങ്ങളാണ് ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ ഇവിടെ നിര്‍മ്മിക്കുന്നത്. അതില്‍ ഒരു പാലമാണ് ഇന്ന് തകര്‍ന്നത്. മുപ്പത് മാസത്തേക്കാണ് ഇവര്‍ക്ക് നിര്‍മ്മാണത്തിനുള്ള കാലാവധിയുള്ളത്. 853 കോടിയാണ് പാലം നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്.

പാലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ 2020 മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. സംഭവത്തില്‍ ബൈപാസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്. ഒന്‍പത് അടിപ്പാതകള്‍ പൂര്‍ത്തിയായി. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഒന്‍പതും ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ മൂന്നും അടിപ്പാതകളാണ് നിര്‍മിക്കുന്നത്.
