പാലക്കാട് പത്ത് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

  • Post category:news
  • Reading time:1 min read
You are currently viewing പാലക്കാട് പത്ത് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും

പാലക്കാട് പോക്സോ കേസ് പ്രതിക്ക് 46 വർഷം കഠിനതടവ്. ചെർപ്പുളശ്ശേരിയിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച എഴുവന്തല സ്വദേശി ആനന്ദനാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു. 2018ലാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയെ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു എന്നതാണ് കേസ്. പട്ടാമ്പി ഫസ്റ്റ് ക്ലാസ് സ്പെഷ്യൽ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.നിഷയാണ് ഹാജരായത്. എസ്ഐ ദീപക് കുമാർ, എസ്. ഐ മനോഹരൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസിൽ 15 സാക്ഷികളും 19ഓളം രേഖകളും കോടതിയിൽ ഹാജരാക്കി.

0Shares