പെൺകുട്ടിയെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പെൺകുട്ടിയെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ നീലംപേരൂര്‍ സ്വദേശി ഷിജു കൃഷ്ണ (45) നാണ് പിടിയിലായത്. പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും കുറച്ച്‌ കാലമായി സൗഹൃദത്തിലായിരുന്നു. ഈ ബന്ധം മുതലെടുക്കുകയായിരുന്നു പ്രതി.

കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയ ശേഷം പീഡന വിവരം മറ്റാരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു.

പെണ്‍കുട്ടി വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സമയത്ത് പ്രതി ഒളിവില്‍ പോയി.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്‍പയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജയകുമാറിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

0Shares