കലാപം നടത്തിയവരെ ആസൂത്രണം ചെയ്ത് വിടുന്നത് കുറ്റമല്ലെങ്കില്‍ ദല്‍ഹി കലാപ കേസ് എന്തിനെക്കുറിച്ചാണ്; ബാബറി കേസില്‍ വിധിയില്‍ പ്രതികരണവുമായി തരൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing കലാപം നടത്തിയവരെ ആസൂത്രണം ചെയ്ത് വിടുന്നത് കുറ്റമല്ലെങ്കില്‍ ദല്‍ഹി കലാപ കേസ് എന്തിനെക്കുറിച്ചാണ്; ബാബറി കേസില്‍ വിധിയില്‍ പ്രതികരണവുമായി തരൂര്‍

ബാബറി ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആരും ആസൂത്രണം ചെയ്തിട്ടല്ല പള്ളി പൊളിച്ചതെന്നും ആക്‌സ്മികമാണെന്നും കോടതി വാദിക്കുന്നു. പക്ഷേ പ്രേരിപ്പിച്ചുവിടുന്നത് തീര്‍ച്ചയായും ഒരു കുറ്റകൃത്യമല്ലേ എന്ന് അദ്ദേഹം ചോദിച്ചു.

കലാപം നടത്തിയവരെ പിരികയറ്റി വിടുന്നത് കുറ്റമല്ലെങ്കില്‍ ദല്‍ഹി കലാപ കേസ് എന്തിനെക്കുറിച്ചാണെന്നും അദ്ദേഹം ചോദിച്ചു. 28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞിരുന്നു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

0Shares