ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

  • Post category:local news
  • Reading time:1 min read
You are currently viewing ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മുളിയാർ/ കാസർകോട്: മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.അബ്ദുൽ റഹിമാൻ,ഖാലിദ് ബെള്ളിപ്പാടി,ബി.എം. അഷ്റഫ്, ഷെരീഫ് കൊടവഞ്ചി, ബാതിഷ പൊവ്വൽ, മൻസൂർ മല്ലത്ത്, ബി.എം. അബൂബക്കർ എന്നിവർ
പ്രസംഗിച്ചു.

ബി.ഹംസ പന്നടുക്കം, എ.കെ. യൂസുഫ്, എ.മുഹമ്മദ് കുഞ്ഞി ആലൂർ, ഹമീദ് കരമൂല, ഷെഫീഖ് മൈക്കുഴി, മറിയമ്മ അബ്ദുൽ ഖാദർ അനീസ മൻസൂർ, അബ്ബാസ് കൊളച്ചപ്, രമേശൻ മുതലപ്പാറ, ഷെരീഫ് പന്നടുക്കം, അബൂബക്കർ ചാപ്പ, റുഖ്യ അബൂബക്കർ, കെ.മുഹമ്മദ് കുഞ്ഞി, പി.അബ്ദുല്ല കുഞ്ഞി ഹാജി, റംഷീദ് ബാലനടുക്കം എന്നിവർ സംബന്ധിച്ചു.

0Shares