കോവിഡ് പ്രതിരോധദൗത്യത്തില്‍ തച്ചങ്ങാട്ടെ കുട്ടിപ്പോലീസും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 14401രൂപ നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് പ്രതിരോധദൗത്യത്തില്‍ തച്ചങ്ങാട്ടെ കുട്ടിപ്പോലീസും;  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്   14401രൂപ നല്‍കി

കാസര്‍കോട്: കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ പകച്ചുനില്‍ക്കുന്ന ജനത്തിന് കൊത്താങ്ങാകുന്നതിനും വാക്സിന്‍ ഉള്‍പ്പെടെയുളള പ്രതിരോധമുറകള്‍ ത്വരിതപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂള്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റ് താങ്ക്സ്.എസ്.പി.സി പ്രൊജക്ടിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 14401രൂപ സംഭാവന നല്‍കി.

സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമായി ശേഖരിച്ച തുക തച്ചങ്ങാട് ഗവ.ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ പൊടിപ്പളം‍ എസ്.പി.സി ഗാര്‍ഡിയന്‍ പി.ടി.എ പ്രസിഡൻറ് ജിതേന്ദ്രകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ ടി.വി പ്രദീഷിന് കൈമാറി.

ചടങ്ങില്‍ എ.എസ്.ഐ വിനയകുമാര്‍,കെ.ഡോ.സുനില്‍കുമാര്‍ കോറോത്ത്, പ്രണാബ്കുമാര്‍, മനോജ് പിലിക്കോട്‍, ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

0Shares