
ആള്‍ദൈവമായി മാറി തട്ടിപ്പുമായി ടെലിവിഷന്‍ താരം. ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണിയാണ് പുതിയ ആള്‍ദൈവമായി മാറിയിരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയാണ് ‘സൊല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയ താരമാണ് അന്നപൂര്‍ണി.

‘ദേവി’യായി മാറി തട്ടിപ്പ് നടത്തുകയായിരുന്നു അന്നപൂര്‍ണിയെന്ന ആരോപണം ഉയര്‍ന്നതോടെ പോലീസ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വ്യാപകമായി പരാതികൾ പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
