
തിരുവനന്തപുരം: അരിയും മുളകും കുറഞ്ഞ നിരക്കില്‍ കേരളത്തിന് ലഭ്യമാക്കാന്‍ തെലുങ്കാന സര്‍ക്കാര്‍. കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും ഇതുസംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തി.

“തെലുങ്കാന ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈകോ ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ വില സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. കേരളത്തില്‍ അരി വിലയുടെ വര്‍ധനവ് ഇതുവഴി തടയാൻ സാധിക്കും”- മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
“തെലുങ്കാന ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈകോ ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ വില സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. അരിയുടേയും മുളകിന്‍റെയും ഗുണനിലവാരം ഉറപ്പു വരുത്തിയായിരിക്കും തുടര്‍നടപടികൾ”- കേരള സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി.സജിത് ബാബു ഐ.എ.എസ് ചാനൽ ആർ.ബിയോട് അറിയിച്ചു.

തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി.സജിത് ബാബു ഐ.എ.എസ്, തെലുങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡി.എസ്. ചൗഹാന്‍ ഐ.എ.എസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Report: Peethambaran Kuttikol
