കൊവിഡ് ബാധിക്കാതിരിക്കാൻ നീന്തൽ കുളത്തിലെ ടാപ്പ് മാസങ്ങളോളം തുറന്നിട്ടു; ഒടുവിൽ വാട്ടർ ബില്ല് കണ്ട് കണ്ണ്‌ തള്ളി സ്കൂൾ അധികൃതർ

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് ബാധിക്കാതിരിക്കാൻ നീന്തൽ കുളത്തിലെ  ടാപ്പ് മാസങ്ങളോളം തുറന്നിട്ടു; ഒടുവിൽ  വാട്ടർ ബില്ല്  കണ്ട് കണ്ണ്‌ തള്ളി സ്കൂൾ അധികൃതർ

കൊവിഡ് ബാധിക്കാതിരിക്കാൻ മാസങ്ങളോളം നീന്തൽക്കുളത്തിലെ ടാപ്പ് തുറന്നിട്ടതിന് ജപ്പാനിലെ ഒരു സ്‌കൂളിന് ലഭിച്ചത് 27,000 ഡോളർ (ഏകദേശം 20 ദശലക്ഷം ഡോളർ) വാട്ടർ ബിൽ. ശുദ്ധജലത്തിൻ്റെ നിരന്തരമായ ഒഴുക്ക് കൊവിഡിൽ നിന്ന് മുക്തമാകുമെന്ന് കരുതി കുളത്തിൻ്റെ ചുമതലയുള്ള ഒരു അധ്യാപകൻ ടാപ്പ് പൂട്ടിയില്ല.

ജൂൺ അവസാനം മുതൽ സെപ്റ്റംബർ ആദ്യം വരെ ടാപ്പിലൂടെ വെള്ളം ഒഴുകി. ക്ലോറിന്‍, ഫില്‍ട്ടറിംഗ് മെഷീനുകള്‍ എന്നിവയാണ് നീന്തല്‍ കുളത്തിലെ വെള്ളത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ പുതിയ വെള്ളം കോവിഡ് തടയാന്‍ സഹായമാകുമെന്ന വിവിരം അധ്യാപകര്‍ക്ക് എവിടെനിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്ന് പ്രാദേശിക വിദ്യാഭ്യാസ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അകിര കോജിരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സ്‌കൂളിലെ മറ്റു ജീവനക്കാരില്‍ ചിലര്‍ ടാപ്പ് തുറന്നിട്ടത് കണ്ട് അടച്ചിരുന്നുവെങ്കിലും ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ വീണ്ടും തുറക്കുകയായിരുന്നു. ഇതുകാരണം രണ്ട് മാസത്തിനുള്ളില്‍ ഏകദേശം 4,000 ടണ്‍ അധിക ജലമാണ് ഉപയോഗിക്കപ്പെട്ടതെന്നും 11 തവണ കുളം നിറക്കാന്‍ മതിയായ വെള്ളമാണിതെന്നും കോജിരി പറഞ്ഞു.മധ്യ ജപ്പാനിലെ യോകോസുകയിലെ പ്രാദേശിക അധികൃതര്‍ അധ്യപകനോടും രണ്ട് സൂപ്പര്‍വൈസര്‍മാരോടും ബില്ലിൻ്റെ പകുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.

0Shares