ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി താലിബാൻ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി താലിബാൻ

ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് താലിബാൻ. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് കത്തെഴുതിയത്.

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന ലെറ്റർഹെഡിലാണ് താലിബാൻ കത്തെഴുതിയിരിക്കുന്നത്. ഇന്ത്യയുമായി താലിബാൻ നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇതെന്നാണ് റിപ്പോർട്ട്.

സെപ്റ്റംബർ ഏഴാം തീയതിയാണ് കത്തെഴുതിയിരിക്കുന്നത്. നിലവിൽ അഫ്ഗാനിസ്ഥാന് പുറത്തേക്ക് വിമാന സർവീസുള്ള രണ്ട് രാജ്യങ്ങൾ ഇറാനും പാകിസ്ഥാനുമാണ്. ഇതിന് പുറമെ യു.എ.ഇ, ഖത്തർ, തുർക്കി, ഉക്രൈൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

0Shares