
സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്‌ചകൾ സംഭവിച്ചുവെന്നും അതില്‍ നിന്ന് പാഠം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസം പാർട്ടിക്ക് ഉണ്ടെന്നും കെ.പി.സി.സി അദ്ദേഹം ഇന്ന് പറഞ്ഞു.

തന്‍റെ പ്രവർത്തനങ്ങൾ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.’ മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്.
വിജയത്തിന് പിതൃത്വം വഹിക്കാന്‍ ഒരുപാട് തന്തമാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കുമെന്നും 20ൽ 19 നേടിയപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലെ ചർച്ചകൾ സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
