താജുല്‍ ഉലമാ ഒന്‍പതാം ഉറൂസ് മുബാറകിന് പ്രൗഢമായ തുടക്കം

  • Post category:local news
  • Reading time:4 mins read
You are currently viewing താജുല്‍ ഉലമാ ഒന്‍പതാം ഉറൂസ് മുബാറകിന് പ്രൗഢമായ തുടക്കം

എട്ടിക്കുളം: മഹാനായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ബുഖാരി (ഖ: സി)യുടെ ഒന്‍പതാം ഉറൂസ് മുബാറകിന് പ്രൗഢമായ തുടക്കം. മൂന്ന് ദിനങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറകിന് സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. താജുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് നേതൃത്വം നല്‍കി.

സ്വാഗത സംഘം ചെയര്‍മാന്‍ പട്ടുവം കെ. പി അബൂബക്കര്‍ മുസ് ലിയാരുടെ അധ്യക്ഷതയില്‍ താജുല്‍ മുഹഖിഖീന്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ ഉറൂസ് മുബാറകിൻ്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി.

മധുസൂദനന്‍ എം. എല്‍. എ മുഖ്യാതിഥിയായി. സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ്അബ്ദുറഹ്‌മാന്‍ സാദാത്ത് തങ്ങള്‍, സയ്യിദ് മശ്ഹൂദ് തങ്ങള്‍, സയ്യിദ് മുസ്അബ് തങ്ങള്‍, പി കെ അലിക്കുഞ്ഞി ദാരിമി, പി. അബ്ദുല്‍ ഹഖീം സഅദി, കെ. എം അബ്ദുല്ല കുട്ടി ബാഖവി, കെ. പി യൂസുഫ് ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ജുനൈദ് അല്‍ ബുഖാരി കൊയിലാണ്ടി, സയ്യിദ് യാസീന്‍ തങ്ങള്‍ പാപ്പിനിശ്ശേരി, അബ്ദുല്‍ ഹമീദ് ഫൈസി കില്ലൂര്‍, അബ്ദു റസാഖ് സഅദി പാപ്പിനിശ്ശേരി, ഇസ്മാഈല്‍ എം. ടി. പി, സിറാജ് ഇരിവേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉച്ചക്ക് നടന്ന വളപട്ടണം, മാടായി, മാട്ടൂല്‍ തങ്ങള്‍, രാമന്തളി, ഏഴിപ്പള്ളി, തലക്കാല്‍ പള്ളി, മഖാം സിയാറത്തുകള്‍ക്ക് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം, സയ്യിദ് ഐദ്രൂസ് തങ്ങള്‍, സയ്യിദ് ജുനൈദ് അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ശാഫിഈ ബാഅലവി, സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍, സയ്യിദ് ജുനൈദ് അല്‍ ബുഖാരി കൊയിലാണ്ടി നേതൃത്വം നല്‍കി. കെ. അബ്ദുറഷീദ് നരിക്കോട് സ്വാഗതവും എസ്. പി നാസിം ഹാജി നന്ദിയും പറഞ്ഞു.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സ്വലാത്ത് മജ്‌ലിസില്‍ എസ്. എസ്. എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇസ്മായില്‍ മദനി തങ്ങള്‍ ഉജിറ, സയ്യിദ് സിദ്ദീഖ് തങ്ങള്‍ മുറാ, സയ്യിദ് മഷ്ഹൂര്‍ ഇമ്പിച്ചി തങ്ങള്‍ വളപട്ടണം, സയ്യിദ് ബിശ്ര്‍ തങ്ങള്‍, ഇസ്മാഈല്‍ ബുഖാരി മദനി നൂജി, ഇസ്മാഈല്‍ മദനി അലക്ക, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, എസ്. പി ഹംസ സഖാഫി, അബ്ദുല്‍ ലത്വീഫ് ഷിമോഗ, അഹ്‌മദലി ബെണ്ടിച്ചാല്‍, ഉസ്മാന്‍ സഅദി പട്ടോരി, എസ്. കെ കാദര്‍ ഹാജി മുടിപ്പു, ശംസുദ്ദീന്‍ സഅദി ഗൂഢല്ലൂര്‍, നിസാര്‍ അതിരകം തുടങ്ങിയവര്‍ സംബന്ധിച്ചു. പി. പി മുഹമ്മദ് കുഞ്ഞി മൗലവി പരിയാരം സ്വാഗതവും അബ്ദുല്‍ കരീം സഅദ് മുട്ടം നന്ദിയും പറഞ്ഞു. താജുല്‍ ഉലമ എജ്യുക്കേഷന്‍ സെന്റര്‍ 2023 കലണ്ടര്‍ താജുല്‍ മുഹഖിഖീന്‍ കോട്ടൂര്‍ ഉസ്താദിന് നല്‍കി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ നിര്‍വഹിച്ചു.

വെള്ളിയാഴ്ച രാവിലെ 6.30ന് നടക്കുന്ന മഹ്ളറതുല്‍ ബദ്രിയ്യ മജ്ലിസിന് സഅദുല്‍ അമീന്‍ അഹ്സനി നേതൃത്വം നല്‍കും. ഉച്ചക്ക് 2 മണിക്ക് ശാദുലി റാത്തീബ് ആരംഭിക്കും. പെരുമ്പ യൂസുഫ് ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര റാത്തീബിന് നേതൃത്വം നല്‍കും. അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. വൈകീട്ട് 4 മണിക്ക് നടക്കുന്ന ബുര്‍ദ മജ്ലിസ് സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ശഹീര്‍ അല്‍ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. അബ്ദുല്‍ സമദ് അമാനി പട്ടുവം, അനസ് ഹംസ അമാനി, അഷ്റഫ് പെരുമുഖം നേതൃത്വം നല്‍കും. റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും.

6.30ന് ആരംഭിക്കുന്ന തിദ്കാറെ ജീലാനി സംഗമം പി. പി അബ്ദുല്‍ ഹകീം സഅദിയുടെ അധ്യക്ഷതയില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി പ്രഭാഷണം നടത്തും. 29ന് രാവിലെ 6.30ന് നടക്കുന്ന മന്‍ഖൂസ് മൗലിദ് മജ്ലിസിന് അബ്ദുല്‍ റസാഖ് സഅദി പടപ്പേങ്ങാട് നേതൃത്വം നല്‍കും. സയ്യിദ് മുസ്ഹബ് അല്‍ ബുഖാരി ആമുഖ പ്രസംഗം നടത്തും. 9 മണിക്ക് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ജലാലിയ്യ റാത്തീബിന് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും.

10 മണിക്ക് ആരംഭിക്കുന്ന മദനി സംഗമം സയ്യിദ് അബൂബക്കര്‍ സദ്ദീഖ് മുറ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. പണ്ഡിത ദൗത്യം എന്ന വിഷയം സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങളും ലഹരിക്കെതിരെ മുത്തലിബ് മദനി കുറ്റ്യാടിയും വിഷയം അവതരിപ്പിക്കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി. കെ. കെ മദനി ഗൂഡല്ലൂര്‍ വിവധ പദ്ധതികള്‍ അവതരിപ്പിക്കും. 2 മണിക്ക് താജുല്‍ ഉലമ മൗലിദ് ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിതങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കും. മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ ഉദ്ബോധനം നടത്തും.

3 മണിക്ക് സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കലിൻ്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന രിഫാഈ റാത്തീബിന് ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കും. കെ. എം അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി അധ്യക്ഷത വഹിക്കും. 5 മണിക്ക് സമാപന പ്രാര്‍ത്ഥന സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിൻ്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി അനുസ്മരണം പ്രഭാഷണവും നടത്തും.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ. പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി, കെ. പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, സയ്യിദ് ത്വാഹ തങ്ങള്‍ കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, എ. പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എം. വി അബ്ദുല്‍ റഹ്‌മാന്‍ ബാഖവി പരിയാരം, ഡോ. എ. പി അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, മുസ്തഫ ദാരിമി കടാങ്കോട് , കെ. വൈ നിസാമുദ്ദീന്‍ ഫാളിലി, വൈ. അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പോയ, യു. ടി ഖാദര്‍ എം. എല്‍. എ, മുഹമ്മദ് ഷാഫി സഅദി ബെഗ്ലൂര്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, ഡോ. അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ച, കരീം ഹാജി കൈതപ്പാടം, മോണു ഹാജി കണച്ചൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് നേതൃത്വം നല്‍കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറയും.

0Shares